ഇന്ത്യാക്കാരന്‍ സന്തോഷ് പണ്ടിറ്റിന്റെ അടുത്തബന്ധു ഇന്തോനേഷ്യക്കാരന്‍ അനിയന്റെ ആല്‍ബം പുറത്തിറങ്ങി.
വ്യക്തമല്ലാത്ത വരികളോടെ സന്തോഷ് പണ്ടിറ്റിന്റെ ഗാനബന്ധുവായ മവാങ് (മുഴുവന്‍ പേരു് പറയാന്‍ പണ്ടിറ്റിനു പോലും കഴിയുമെന്നു തോന്നുന്നില്ല - റിഡ്വാൻ മവാങ് സഞ്ജ ഇറവാൻ എന്നാണു് വിദ്വാന്റെ ഫുള്‍നെയിം) പാടുന്ന ഒരു ഭയാനകഗാനം ഇൻസ്റ്റാഗ്രാമിലും വാട്ട്സാപ്പിലും ഇപ്പോൾ വൈറിളക്കമായി പടരുന്നു.
"മാതാപിതാക്കളോടുള്ള സ്നേഹം" എന്നാണു് അദ്ദേഹം ഈ ആല്‍ബത്തിനു് പേരു കൊടുത്തിട്ടുള്ളതു്. ഏഴു ദശലക്ഷത്തിലധികം തവണയാണു് ഈ ഭീകരകൂതറഗാനം ലോകം കണ്ടതു്. രണ്ടുലക്ഷത്തി നാല്‍പതിനായിരത്തിലധികം ലൈക്കുകളും അമ്പത്തിരണ്ടായിരത്തിലധികം കമന്റുകളുമാണു് നമ്മുടെ ജക്കാര്‍ത്തക്കാരന്‍ പണ്ടിറ്റ് ഇതുവരെ വാരിക്കൂട്ടിയതു്. "ഒരു ഗാനം അത് കേൾക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കും”, എന്നാണു് ഈ ക്ലാസിക്കല്‍ സംഗീതാലാപനത്തിനു ശേഷം ഗാനത്തെപ്പറ്റി മവാങ് മൊഴിഞ്ഞതു്. "എല്ലാവർക്കും വ്യത്യസ്ത ശാസ്ത്രശാഖകളുണ്ട്. അർത്ഥമുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത്രമാത്രം. അർത്ഥമില്ലെങ്കിൽ, അതാണ്, ഒന്നുമില്ല," അദ്ദേഹം തുടര്‍ന്നു.
Comments