പെരയ്ക്കകത്തു കയറരുത് നീ വാഴച്ചോട്ടില്‍ കിടന്നാല്‍ മതി
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ വീട്ടിലെ ഒരു സ്വകാര്യ വിരുന്നു സല്‍ക്കാരവേളയില്‍ എം.ടി.യും എസ്.കെ.പൊറ്റക്കാടും കേള്‍ക്കെ വൈക്കം മുഹമ്മദ് ബഷീര്‍ 1983-ല്‍ പറഞ്ഞതു്. ടേപ്പ് റെക്കോര്‍ഡറില്‍ നിന്നു പകര്‍ത്തിയതാണു്, ഇതൊന്നിച്ചു്. ഇതാദ്യമായാണു് ബഷീര്‍ വി.കെ.എന്നിനെപ്പറ്റി പറഞ്ഞ ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നതു്.* ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ നടന്ന സംഭവമാണു്. ഐക്യകേരളപ്പിറവി ആഘോഷിക്കാന്‍ കോഴിക്കോട്ടെ സഹൃദയസുഹൃത്തുക്കള്‍ ചേര്‍ന്നു് 'ന്റുപ്പാപ്പായ്ക്കൊരാനേണ്ടാര്‍ന്നു' നാടകമാക്കാന്‍ തീരുമാനിക്കുന്നു. പുതിയറയില്‍ എസ്.കെ.പൊറ്റക്കാട് താമസിക്കുന്ന 'ചന്ദ്രകാന്ത'ത്തില്‍ നാടകത്തിന്റെ മുഖ്യശില്പിയായി വൈക്കം മുഹമ്മദ് ബഷീര്‍ തങ്ങുന്നു. ചെകുത്താന്മാരിലും ജിന്നിലുമൊക്കെ ബഷീറിന്റെ പേടി പതിവിലും കൂടിയ നാളുകളായിരുന്നു അതു്. അതുകൊണ്ടു് 'ചന്ദ്രകാന്ത'ത്തില്‍ ബഷീറിനു് ആരെങ്കിലും കൂട്ടുവേണമെന്നു് നിര്‍ബന്ധമായിരുന്നു. സഹായിയുടെ റോള്‍ ആദ്യമാദ്യം ഭംഗിയായി അഭിനയിച്ചതു് ശോഭന പരമേശ്വരന്‍ നായരായിരുന്നു. രാപകല്‍ ഭേദമെന്നില്ലാത ബഷീറിനെ സേവിക്കുക എന്ന 'പ്രയത്നം' പരമേശ്വരന്‍ നായ